കൈതക്കലിലെ ബൈക്കപകടം: പരിക്കേറ്റയാള്‍ മരിച്ചു
മാനന്തവാടി: കൈതക്കല്‍ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. വള്ളിയൂര്‍ക്കാവില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന സ്‌നേഹഭവന്‍ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കല്‍ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്ത് വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി അരയ്ക്ക് താഴെ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രസീതയാണ് ഭാര്യ. മക്കള്‍: അമൃത അമല്‍ജിത്ത്, അഭിജിത്ത്. മരുമക്കള്‍: ഷിനോജ്. അമയ,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
