OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശാസ്ത്ര സാക്ഷരതാ പ്രഖ്യാപനം നടത്തി 

  • S.Batheri
16 Apr 2021

മീനങ്ങാടി: മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എന്‍.എസ് യൂണിറ്റ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 'ടെല്‍ ഫോര്‍ എസ്.ഡി' പദ്ധതിയുടെ ഭാഗമായ ശാസ്ത്ര സാക്ഷരതാ പ്രഖ്യാപനം പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍  ഡോ.പി.ശിവപ്രസാദ്, ഡോ.ബാവ കെ. പാലുകുന്ന്, വി.വി സുരേഷ്, സി.ജബ്ബാര്‍, സന്ധ്യ, അല്‍ഫിയ ജുമാന, മിന്‍സ് തേരി, ബിയോണ്‍ എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കാതെ സുസ്ഥിരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 'ടെല്‍ ഫോര്‍ എസ്.ഡി.'  പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, മാലിന്യ സംസ് ക്കരണം, ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹനം, ഊര്‍ജ്ജ സംരക്ഷണം, രോഗപ്രതിരോധം, ലഹരി നിര്‍മാര്‍ജ്ജനം എന്നിങ്ങനെ ആറു വിഷയങ്ങളില്‍ പഞ്ചായത്തിലെ അഞ്ഞൂറ് വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തി. ഒരു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളില്‍ ഓരോ എന്‍.എസ്.എസ്. വളണ്ടിയറും പത്തു വീടുകളുടെ വീതം മേല്‍നോട്ട ചുമതല നിര്‍വ്വഹിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show