അതിമാരക മയക്ക്മരുന്നുമായി യുവാക്കള്‍ പിടിയില്‍
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ അതിമാരക മയക്ക്മരുന്നായ എം.ഡി.എം.എ യുമായി (4 ഗ്രാം) യുവാക്കള്‍ പിടിയില്‍. മൈസൂര്‍ ഭാഗത്ത് നിന്നും വന്ന കെ.എല്‍ 42 ജെ 8943 മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നുമാണ് മരയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട്കോഴിക്കോട് പന്നിയങ്കര ബീവി മഹല്‍ ഹെനിന് മൊഹമ്മദ് (20), തൃശ്ശൂര്‍ ചാവക്കാട് വാടാനപ്പള്ളി മഞ്ഞളി വീട്ടില്‍ ജോയല്‍ റോയ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെയും വാഹനമടക്കമുള്ള തൊണ്ടിമുതലുകളും തുടര്‍ നടപടികള്‍ക്കായി സു. ബത്തേരി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി. ഹരിദാസന്, കെ. കെ. അജയകുമാര്‍ സി. ഇ.ഒ സി.സുരേഷ്, അമല്‍ദേവ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍