പ്രതിഷേധ വാഹന റാലി നടത്തി.
ബത്തേരി: പെട്രോള്‍, ഡീസല്‍, പാചകവാതക, വിലവര്‍ദ്ധനവിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും, ഇന്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ പ്രതിഷേധ വാഹന റാലി നടത്തി. ഡി.സി.സി സെക്രട്ടരി നിസി അഹമ്മദ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ഉമ്മര്‍ കുണ്ടാട്ടില്‍, സി.എ ഗോപി, ഷാജി ആലുങ്കല്‍,അസീസ് മാടാല,ഗഫൂര്‍ പുളിക്കല്‍,വില്‍സണ്‍, സുരേഷ് ബാബു, ഷിനോജ്, സി. പി വര്‍ഗീസ്, വി.പി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍