എം.ആര്‍.പൊതയന്‍ അനുസ്മരണം നടത്തി
മീനങ്ങാടി: വയനാട് ആദിവാസി ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റും ആദിവാസി വിഭാഗങ്ങളുടെ നേതാവുമായിരുന്നു എം.ആര്‍.പൊതയന്റെ ഇരുപത്തിയൊമ്പതാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും, വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആദിവാസി വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം വയനാടന്‍ പൈതൃക നെല്‍വിത്തിനങ്ങളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ദേവകി അനുസ്മരണ പ്രഭാഷണം നടത്തി. ചെറുവയല്‍ രാമന്‍, കെ.കെ സുരേഷ്, കൊച്ചന്‍കോട് ഗോവിന്ദന്‍ ,എം.ആര്‍.രമേഷ്, ഇ.പി.അനീഷ്, സി.വി.പ്രജോദ്, മധു കൈതവളളി, ഡോ. വിപിന്‍ എന്‍.വി.,കെ.കെ.രാധിക, കെ.ആര്‍.ആര്‍ദ്രാ ലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ എം.കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ വി.എസ്. ജയാനന്ദന്‍ ,സി.ശ്രീധരന്‍ മാസ്റ്റര്‍, ഓ.സി. കൃഷ്ണന്‍, ലളിത കോട്ടൂര്‍, ശശി ആവയല്‍, പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍