2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
മാനന്തവാടി: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അരുണ്‍കുമാറും ടീമും മാനന്തവാടി ശാന്തിനഗര്‍ നാഗത്താന്‍ കാവ് റോഡ് പരിസരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കപ്പലാംകുഴിയില്‍ കെ.കെ ഷാജര്‍ (46) നെ അറസ്റ്റ് ചെയ്തു. ഇയ്യാളുടെ വീടിന്റെ ഹാളില്‍ സൂക്ഷിച്ച 2.067 കി.ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.ഇന്‍സ്‌പെക്ടര്‍ ആര്‍ അരുണ്‍ കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ സി.കെ രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി പ്രിന്‍സ്, വിജേഷ് കുമാര്‍, ഡബ്ല്യു സി ഇ ഒ പി.സി കീര്‍ത്തി, െ്രെഡവര്‍ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
