ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ച സംവിധാനമൊരുക്കി
മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നഗരസഭ താല്‍ക്കാലിക വെളിച്ച സംവിധാനങ്ങള്‍ സ്ഥാപിച്ചു. കഴിഞ്ഞ 24 ന് പ്രവര്‍ത്തിച്ചു തുടങ്ങിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രാത്രികാലങ്ങളിലെത്തുന്നവര്‍ക്ക് വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന സാഹചര്യം വന്നത് പരാതികള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം, ഡിവൈഎഫ്‌ഐ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ വിഷയത്തിലിടപെടുകയും പൊതുജന ബുദ്ധിമുട്ട് പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനായി താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ട്യൂബ് ലൈറ്റുകളടക്കം സ്ഥാപിച്ച് വെളിച്ച പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.മുനിസിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്ക് സഹായകമാകുന്നതിനായാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ നിര്‍മ്മിച്ചിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
