OPEN NEWSER

Sunday 26. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാമായണ പരിക്രമണ തീര്‍ത്ഥയാത്ര യാത്ര ഓഗസ്റ്റ് 16ന്

  • S.Batheri
25 Jul 2026

പുല്‍പ്പള്ളി: രാമായണ പരിക്രമണ തീര്‍ഥയാത്ര ഓഗസ്റ്റ് 16ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന പുല്‍പ്പള്ളി പ്രദേശത്തെ അഷ്ടലക്ഷ്മീ ഭാവത്തിലുള്ള ദേവീക്ഷേത്രങ്ങളിലൂടെ ഒരു പകല്‍ മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് ദര്‍ശനം നടത്തുന്നതാണ് രാമായണ പരിക്രമണ തീര്‍ഥയാത്ര. പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന   തീര്‍ഥയാത്ര മാനന്തവാടി അമൃതാനന്ദമയീ മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, ശിശുമലക്കാവ്, ചണ്ണോത്തുകൊല്ലി സീതാദേവ ലവകുശ ക്ഷേത്രം, ദേവര്‍ഗദ്ദ ശിവവിഷ്ണു ക്ഷേത്രം, മണ്ഡപമൂല സീതാ ലവകുശ അതിരാളന്‍ ക്ഷേത്രം, ആശ്രമക്കൊല്ലിയിലെ വാല്മീകി ആശ്രമം, എരിയപ്പള്ളി സീതാ ലവകുശ ക്ഷേത്രം, ചേടാറ്റിന്‍ കാവ്, എന്നിവിടങ്ങളിലെ ദര്‍ശനത്തിന് ശേഷം മഹാശോഭയാത്രയായി പുല്‍പ്പള്ളി ടൗണിലൂടെ സഞ്ചരിച്ച് ഹനുമാന്‍ കോവിലില്‍ പുഷ്പാര്‍ച്ചനയോടെ  തീര്‍ഥയാത്ര സമാപിക്കും.

 യാത്രാ മധ്യേ ഉച്ചയ്ക്ക് 12ന് ചണ്ണോത്തുകൊല്ലി സീതാദേവി ക്ഷേത്രത്തില്‍ നടക്കുന്ന അദ്ധ്യാത്മിക സദസ്സില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് നാരായണന്‍ ഭട്ടതിരിപ്പാട് രാമായണ സന്ദേശം നല്‍കും. തുടര്‍ന്ന് അന്നദാനവുമുണ്ടാകും. യാത്രയില്‍ മാവിലാംതോടിലുള്ള പഴശ്ശിരാജയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. രാവിലെ ഹുമാന്‍ കോവിലില്‍ അഖണ്ഡ രമായണ പാരായണവുമുണ്ടാകും.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്‍പതിന് രാവിലെ പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാമായണ മത്സരങ്ങളും സംഘടിപ്പിക്കും. രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി മത്സരങ്ങളില്‍ എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., പൊതുവിഭാഗങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. രാമായണ ചിത്രരചനാ മത്സരത്തില്‍ എല്‍.പി. മുതല്‍ എച്ച്.എസ്.എസ്. വരെയുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി താരകമന്ത്രം മ്ത്സരവുമുണ്ടാകും. പ്രസിഡന്റ് പി.ആര്‍. സുബ്രഹ്മണ്യന്‍ സ്വാമി, ജനറല്‍ സെക്രട്ടറി എം.കെ. ശ്രീനിവാസന്‍, പി.ആര്‍. സന്തോഷ് കുമാര്‍, ഓമന രവീന്ദ്രന്‍, കെ.കെ. സാജു തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
  • വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show