OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സാക്ഷരത ഏഴാം തരം തുല്യതാ പരീക്ഷക്ക് ജില്ലയില്‍ തുടക്കമായി

  • Kalpetta
11 Jul 2026

കല്‍പ്പറ്റ: സാക്ഷരതാമിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷക്ക് വയനാട് ജില്ലയില്‍ തുടക്കമായി. എസ് കെ എം ജെ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ 50 വയസുകാരനായ സി.ജാഫറിന് ചോദ്യപേപ്പര്‍ നല്‍കി പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴാം ക്ലാസുകൊണ്ട് പഠനം നിര്‍ത്തരുതെന്നും ഉന്നത പഠനമായിരിക്കണം ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ 17 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 10 പേര്‍ സ്ത്രീകളും ഏഴ് പേര്‍ പുരുഷന്‍മാരുമാണ്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മൂന്ന് പേരും ഭിന്നശേഷിക്കാരനായ ഒരാളും പരീക്ഷ എഴുതുന്നുണ്ട്. പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പരീക്ഷ എഴുതുന്ന 61 വയസുകാരനായ എം.കെ മൊയ്തുവാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് എ.യു.പി.സ്‌ക്കൂളില്‍ പരീക്ഷ എഴുതുന്ന 19 കാരനായ മെല്‍വില്‍ വില്‍സന്‍ ആണ് പ്രായം കുറഞ്ഞ പഠിതാവ്. 

ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, പരീക്ഷാ സൂപ്രണ്ട് ഇ.ആര്‍ സ്മിത, ഇന്‍വിജിലേറ്റര്‍ ഗ്ലാഡിസ് കെ പോള്‍, ഓഫീസ് ജീവനക്കാരായ എ.എസ്.ഗീത, പി.വി.ജാഫര്‍, പ്രേരക്മാരായ എം പുഷ്പലത, പി.വി അനിത എന്നിവര്‍ പങ്കെടുത്തു.






advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show