യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി
മാനന്തവാടി: മാനന്തവാടി പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിന്റെ ഭാര്യ അഫ്‌സില (27) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.ഇന്നലെ ഉച്ചയ്ക്കാണ് എടവക വീട്ടിച്ചാലിലെ വാടകവീട്ടിനുള്ളില്‍ അഫ്‌സിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മുന്‍പ് പലതവണ അഷ്മില ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടേയും നിരന്തര മാനസിക ശാരീരിക പീഢനത്തിനിരയായിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് പോലീസിലടക്കം പരാതി നല്‍കിയിരുന്നതായും സഹോദരന്‍ സക്കീര്‍ പറഞ്ഞു.
ജാബിര്‍-അഫ്‌സില ദമ്പതികള്‍ക്ക് യഥാക്രമം 8 വയസ്സ്, 6 വയസ്സ്, 11 മാസം പ്രായമുള്ള മക്കളുമുണ്ട്. ഈ കുഞ്ഞുങ്ങളെ അനാഥരാക്കി തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സക്കീര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
