OPEN NEWSER

Monday 01. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍; ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ്

  • S.Batheri
01 Jun 2026

പെരിക്കല്ലൂര്‍: കളിചിരികളുടെ ആരവത്തോടെ വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്‍കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാന്‍, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളര്‍ന്ന് അവര്‍ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.


ഗോത്രമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുട്ടി  പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയില്‍, എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. 

ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളില്‍ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 
സ്‌കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് മന്ത്രി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പ്ലസ്ടു ഫുള്‍ എ പ്ലസ് വിജയികളേയും സ്‌കോളര്‍ഷിപ്പ് വിജയികളേയും പരിപാടിയില്‍ അനുമോദിച്ചു. 

എം എല്‍ എ  ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ വി എന്‍ ശശീന്ദ്രന്‍, ജിനി തോമസ്, ഗിരിജാ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷന്‍ അംഗം കെ.ആര്‍ ജിതിന്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം കൃഷ്ണന്‍, വി എച്ച് എസ് ഇ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, ഡി പി സി വി.അനില്‍കുമാര്‍, ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ സി.എ മന്‍മോഹന്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി ഹസീന, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ വിനുരാജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍; ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ്
  • ആവശ്യമുള്ള സ്‌കൂളുകളില്‍ അധിക പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്
  • രാത്രിയാത്ര നിരോധനവും ബദല്‍ പാതയും: സുപ്രീം കോടതി സമിതി ഇന്ന് നാഗര്‍ഹോളയില്‍ പരിശോധന നടത്തും
  • വന്യമൃഗ ആക്രമണം: ഹോട്ട് സ്‌പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show