ആവശ്യമുള്ള സ്‌കൂളുകളില്‍ അധിക പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്
കല്‍പ്പറ്റ: അധിക പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യമുള്ള സ്‌കൂളുകളില്‍ അവ ലഭ്യമാക്കുമെന്ന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ടി.സിദ്ധിഖ്. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അദരിക്കുന്നതിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളാണ് ജില്ലയുടെ ഏറ്റവും വലിയ സമ്പത്തെന്നും ഭാവിയിലേക്കുള്ള പ്രയാണം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെയും അതിന് നേതൃത്വം നല്‍കിയ അധ്യാപകരെയും മാതാപിതാക്കളെയും ചേര്‍ത്തുനിര്‍ത്തി ആദരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി എല്ലാ തലങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്നും വിദ്യാര്‍ത്ഥികളെ കൂടുതല്‍ വിദ്യാസമ്പന്നരാക്കുന്നതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എല്‍.സി, ഹയ!ര്‍ സെക്കണ്ടറി പരീക്ഷകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച വിജയമാണ് ജില്ല കൈവരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ പറഞ്ഞു. 100 ശതമാനം വിജയം കൈവരിച്ച 58 സ്‌കൂളുകളെയും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 524 വിദ്യാര്‍ത്ഥികളെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 455 വിദ്യാര്‍ത്ഥികളെയും പരിപാടിയില്‍ ആദരിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിന് പ്രിയങ്ക ഗാന്ധി എം.പി. സമ്മാനിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സല്‍മ മോയി, വി.എന്‍ ശശീന്ദ്രന്‍, ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, കെ.ആര്‍ ജിതിന്‍, അമല്‍ ജോയ്, എം സുനില്‍ കുമാര്‍, ഷീജ സതീഷ്, നസീമ, കമല രാമന്‍, ജില്‍സണ്‍ തൂപ്പുംകര, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി ബിജു, സെക്രട്ടറി ജാഫര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.വി മന്‍മോഹന്‍ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ!ര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
