ജനങ്ങളോടുള്ള നന്ദി വികസനവും കരുതലുമായി നല്‍കും: ടി.സിദ്ധിഖ്
കോട്ടത്തറ: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിയ ജനങ്ങളുടെ സ്‌നേഹത്തിന് പ്രത്യുപകാരം കരുതലും വികസന പ്രവര്‍ത്തനങ്ങളുമായിരിക്കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍വെണ്ണിയോട് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അംഗം പി/പി ആലി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍, സി സി.തങ്കച്ചന്‍, പി.സി അബ്ദുള്ള,പഞ്ചായത്ത് പ്രസിഡന്റ് രജിത സിസി, സി.കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.മാണി ഫ്രാന്‍സിസ് , പോള്‍സണ്‍ കൂവക്കല്‍, പി എല്‍ ജോസ് , വിസി അബൂബക്കര്‍ ഹാജി, വി സി അബ്ദുള്‍ നാസര്‍ ജനപ്രതിനിധികളായ പി പി റെനീഷ്, അജീഷ് ഇ.സി, ഇ ആര്‍ പുഷ്പ, റംല അസീസ്സ് , വി ആര്‍ ബാലന്‍, ജസ്റ്റിന്‍ സിറിയക്ക് , പി കെ ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
