മേരി മാതാ കോളേജില്‍ ബിഎസ്‌സി ഡാറ്റാ സയന്‍സ് &ലോജിസ്റ്റിക്‌സ് പ്രോഗ്രാം ഈ വര്‍ഷം മുതല്‍ ആരംഭിക്കും
മാനന്തവാടി: സ്വദേശത്തും വിദേശത്തും ഏറെ ജോലി സാധ്യതയുള്ള ന്യൂ ജന്‍ കോഴ്‌സ് ഡാറ്റ സയന്‍സ് & ലോജിസ്റ്റിക്‌സ് ഡിഗ്രി പ്രോഗ്രാം ഈ വര്‍ഷം മുതല്‍ മേരി മാതാ കോളേജില്‍ ആരംഭിക്കുന്നതിന്നായി കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചു. ഈ കോമ്പിനേഷന്‍ കോഴ്‌സ് ഉള്ള കേരളത്തിലെ ഏക കോളേജാണ് മേരി മാതാ കോളേജ്. ഡാറ്റാ സയന്‍സ്, ലോജിസ്റ്റിക്‌സ് എന്നീ മികച്ച കോര്‍പ്പറേറ്റ് തൊഴില്‍ മേഖലകളിലേക്ക് ഒരേസമയം വാതില്‍ തുറക്കുന്നു എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. എയ്ഡഡ് പ്രോഗ്രാമായതിനാല്‍ വര്‍ഷത്തില്‍ 5000 ത്തില്‍ താഴെ മാത്രം ഫീസുള്ള ഈ പ്രോഗ്രാമില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ സംശയനിവാരണത്തിനായി കോളേജില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9495912596
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
