OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ്: 'ഫ്‌ലൈ ഹൈ' പദ്ധതിക്ക് ചരിത്രവിജയം

  • S.Batheri
06 May 2026

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജില്ലാ കലക്ടറുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്ന 'ഫ്‌ലൈ ഹൈ' പദ്ധതിക്ക് തിളക്കമാര്‍ന്ന നേട്ടം. പദ്ധതിയില്‍ പരിശീലനം നേടിയ മൂന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 48,000 രൂപവീതം ലഭിക്കുന്ന എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ ദീര്‍ഘവീക്ഷണത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നഗരസഭ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് 'ഫ്‌ലൈ ഹൈ'. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, സൈനിക സ്‌കൂള്‍, നവോദയ പ്രവേശന പരീക്ഷ പരിശീലനം എന്നിവയ്‌ക്കൊപ്പം പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള സംവാദം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കല്‍, പഠനയാത്രകള്‍ തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ ഗൗരി നന്ദ ടി.സി., അശ്വയിക ബിനു, അനുപ്രിയ എന്‍.സി. എന്നിവരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദര്‍ അഭിനന്ദിച്ചു. 


ഇവര്‍ക്ക് പുറമെ വിവിധ പരീക്ഷകളില്‍ വിജയം കൈവരിച്ച അജയ് കൃഷ്ണ വി.ആര്‍., അനുശ്രീ എന്‍.എ., റിതിക കെ.എസ്., അര്‍ച്ചന എം.പി., വൈഗ എം.ആര്‍., വരുണ്‍ എം.ആര്‍., വൈഷ്ണവി കെ.വി., നിഖിതാ എസ്., അനന്തിത എ. എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.
?ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ. അബ്ദുള്‍ നാസര്‍, എച്ച്.എം. ബിജി വര്‍ഗീസ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജസ്‌ലി രാജന്‍ എന്നിവര്‍ സംസാരിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show