കേരള എന്‍.ജി.ഒ സംഘ് ശ്രദ്ധാഞ്ജലി നടത്തി
കല്‍പ്പറ്റ: എന്‍ജിഒ സംഘ് ജില്ലാ അംഗവും വാണിജ്യ സേവന നികുതി വകുപ്പില്‍ ജീവനക്കാരനുമായ പി.എന്‍ മോഹനന്റെ നിര്യാണത്തില്‍ ജില്ലാ സമിതിയുടെ നേതൃത്വത്തിന്‍ കല്‍പ്പറ്റയില്‍ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി.പി ബ്രിജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടി കെ.സന്തോഷ് കുമാര്‍, രാഷ്ട്രീയ സ്വയം സേവക സംഘം കല്‍പ്പറ്റ ഖണ്ട് കാര്യമാഹ് എം.കൃഷ്ണന്‍, മുന്‍ ബിഎംഎസ് ജില്ലാ അധ്യക്ഷന്‍ പി.കെ.മുരളീധരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ഗോപലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം എം.കെ പ്രസാദ്, ഫെറ്റോ ജില്ലാ അധ്യക്ഷന്‍ വി.കെ.ഭാസ്‌ക്കരന്‍, ജില്ലാസെക്രട്ടറി എം.ആര്‍ സുധി, ജില്ലാ ഉപാധ്യക്ഷന്‍ ടി.ജി. മഹേഷ് തുടങ്ങിയപ്രമുഖര്‍ ഉള്‍പെടെ നിരവധി പേര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
