അര്‍ദ്ധ രാത്രി ഓട്ടോ തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്ത സംഭവം ; ഒരാള്‍ പിടിയില്‍
മാനന്തവാടി: അര്‍ദ്ധരാത്രിയില്‍ ഓട്ടോ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. നല്ലൂര്‍നാട്, പായോട്, കാരിയില്‍ വീട്ടില്‍ അഭിനവ് കെ.സന്തോഷ് (19) നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 29.04.2026 ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ എരുമത്തെരുവില്‍ വച്ചാണ് സംഭവം. സ്‌കൂട്ടറിലെത്തിയ അഭിനവും സുഹൃത്തും ഓട്ടോ തടഞ്ഞു നിര്‍ത്തി പരാതിക്കാരനെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന 6500 രൂപ കവര്‍ന്നെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. മാനന്തവാടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ പി റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.സിന്‍ഷയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
