OPEN NEWSER

Sunday 03. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യാത്രയയപ്പ് നല്‍കി

  • Mananthavadi
02 May 2026

തലപ്പുഴ:  ഈ വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വയനാട് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ ജീവനക്കാര്‍ക്ക് ഫാക്കല്‍റ്റി & ടെക്‌നിക്കല്‍ സ്റ്റാഫ് ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.  വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മാത്യു എം.മേച്ചേരില്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (എച്ച്.ജി) ജ്യോതി ടി എന്നിവരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പ്രശംസപത്രം ലഭിച്ച സെലക്ഷന്‍ ഗ്രേഡ് ഡ്രൈവര്‍ അശോകന്‍ ടി കെ യുമാണ് വിരമിക്കുന്നത്. യു.ജി ഡീന്‍ ഡോ.ഹരീഷ് ടി.വി സ്വാഗതം പറഞ്ഞു. സിഎപിഇ ഡയറക്ടര്‍ ഡോ.താജുദ്ദീന്‍ വി ഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ ഡോ.പ്രദീപ്.വി അധ്യക്ഷതവഹിച്ചു.

 മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ. അനിത വി എസ്, ഡോ. ജാസ്മിന്‍ ഇ എ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ വകുപ്പ് തലവന്‍മാരായ ഡോ. ഷിബിലി ജോസഫ്, ഡോ സന്ധ്യ, ഡോ. സരിത എം, പ്രൊഫ. റീഹ കെ ആര്‍, ഡോ. സയ്യിദ്, ഡോ ജോളി തോമസ്, എന്നിവരും സഹപ്രവര്‍ത്തകര്‍ ആയ രവീന്ദ്രന്‍ സി എ, സുനീഷ് കെ പി, പ്രമോദ് പി സിയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ചടങ്ങില്‍ ഗണിത ശാസ്ത്രത്തില്‍ പി എച്ച് ഡി ലഭിച്ച ഡോ അഷറഫ് പി എ യെ ആദരിച്ചു. സെക്രട്ടറി സുജിത്ത് കുമാര്‍ കെ ബി നന്ദി പ്രഭാഷണം നടത്തി


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
  • സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനല്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വോട്ടെണ്ണലിന്റെ രണ്ടാംഘട്ടം പരിശീലനം നടന്നു
  • നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മൂന്ന് കേന്ദ്രങ്ങള്‍; ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
  • എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തില്‍ മുന്നണികള്‍
  • പാചകവാതക വില വര്‍ധന; സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്; മെയ് 6 ന് ഹോട്ടലുകള്‍ അടച്ചിടും.
  • കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
  • അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show