OPEN NEWSER

Sunday 31. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സരുണ്‍ മാണിയെ ബിഎംഇഎസ്‌ഐ സീനിയര്‍ മെമ്പറായി തെരഞ്ഞെടുത്തു

  • Kalpetta
12 Apr 2026

കല്‍പ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ആയ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ മെമ്പറായി സരുണ്‍ മാണിയെ തിരഞ്ഞെടുത്തു. 2011 മുതല്‍ ബിഎംഎസ്‌ഐയുടെ ലൈഫ് മെമ്പറായ അദ്ദേഹം നിലവില്‍ സൊസൈറ്റിയുടെ ദേശീയ ഉപാധ്യക്ഷനാണ്. 2018 മുതല്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പ് ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും സീനിയര്‍ മെമ്പറാകുന്ന ആദ്യത്തെ വ്യക്തിയാണ്. ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആയ ബയോമെഡിക്കല്‍ എഞ്ചിനീയര്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമാണ്. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗവും വയനാട് ജില്ലാ സെക്രട്ടറിയുമാണ് നിലവില്‍ സരുണ്‍ മാണി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രാത്രിയാത്ര നിരോധനവും ബദല്‍ പാതയും: സുപ്രീം കോടതി സമിതി ഇന്ന് നാഗര്‍ഹോളയില്‍ പരിശോധന നടത്തും
  • വന്യമൃഗ ആക്രമണം: ഹോട്ട് സ്‌പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show