തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തരിയോട്: വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനിക രീതിയില്‍ വിപുലീകരിക്കുകയാണെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും സമഗ്ര വളര്‍ച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബികില പ്രൊജക്ടില്‍ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സെക്കന്‍ഡറി പുതിയ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.
2485 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായി നാല് ക്ലാസ് മുറികള്‍, ഗ്രീന്‍ റൂം, എന്നിവ ഉള്‍പ്പടെ ഭിന്നശേഷി സൗഹൃദപരമായാണ് കെട്ടിടം നിര്‍മ്മിച്ചത്.
തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയി, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, സ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്‍പേര്‍സണ്‍മാരായ ഷാജി വട്ടത്തറ, ആമിന റുക്‌സാന, ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, സ്‌കൂള്‍ പ്രിന്‍സിപാള്‍ എം. രാധിക എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
