ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് ലോക മാതൃകയാണെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി എം ജോയി, ജില്ല എക്‌സിക്യൂട്ടീവ് അംഗം ടി മണി, കര്‍പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍ , ലോക്കല്‍ സെക്രട്ടറി ഹംസ തുര്‍ക്കി, അഡ്വ. എം ജയ പ്രമോദ്, റിയാസ് സി പി, കല്‍പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ എസ് സൗമ്യ , സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
