OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം

  • Mananthavadi
07 Mar 2026

മാനന്തവാടി: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി നടത്താന്‍ ശ്രമിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും, പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.കാഞ്ഞിരങ്ങാട് വില്ലേജിലെ സര്‍വേ നമ്പര്‍ 506,508 എന്നിവയിലായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ക്വാറി പുന:രാരംഭിക്കുന്നതിനായി ഡിജിറ്റല്‍ സര്‍വേയിലെ ചില തെറ്റുകള്‍ തിരുത്തി കിട്ടുവാന്‍ വേണ്ടി സ്ഥലമുടമകള്‍ നല്‍കിയ അപേക്ഷയുമായി  ബന്ധപ്പെട്ടാണ് സംഭവം. പ്രസ്തുത അപേക്ഷ  സര്‍വേ അധികൃതര്‍ പരിശോധിക്കാനിരിക്കെ സ്ഥലമുടമകളുടെ കൂടെ അടുത്തിടെ ക്വാറി നടത്തിപ്പിന് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ തിരുവനന്തപുരം സ്വദേശികളുടെ കൂടെ മാനന്തവാടിയിലേക്ക് വന്ന  ആലപ്പുഴ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജയകുമാര്‍ എന്നയാളാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ട് എന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് അവിഹിതമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുവാന്‍ മാനന്തവാടി റീസര്‍വേ ഓഫീസിലെ ജീവനക്കാരെ നിര്‍ബദ്ധിച്ചതെന്നാണ് പരാതിയുള്ളത്. 


സംശയം തോന്നിയ ജീവനക്കാര്‍ കാര്യങ്ങള്‍ പരിശോധിച്ച് ന്യായമായ കാര്യങ്ങള്‍ ചെയ്യാമെന്നറിയിച്ചെങ്കിലും അതില്‍ തൃപ്തനാകാതെ ഫോണ്‍ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് വകുപ്പുതല അന്വേഷണവും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുന്നത്. കൂടാതെ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടന്നില്ല എന്ന പരാതിയും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show