തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
കല്‍പ്പറ്റ: വയനാടിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാതയുടെ നിര്‍മാണത്തിലെ ഏറ്റവും പ്രധാന ഘട്ടമായ പാറ തുരക്കല്‍ നടപടിയിലേക്ക് കടന്ന സംസ്ഥാന സര്‍ക്കാരിനെ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. ആദ്യ ബ്ലാസ്റ്റിങ് ആനക്കാംപൊയിലില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചതോടെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് തുരങ്കപാത. നിരവധി പ്രതിസന്ധികളെ മറികടന്നാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നേറുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 2134 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന തുരങ്ക പാത നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാടിന്റെ സമഗ്രവികസനം സാധ്യമാകും. ചുരം യാത്രാദുരിതം അകറ്റുന്നതിനൊപ്പം കാര്‍ഷിക, ടൂറിസം, വ്യാപാര മേഖലകളിലും കത്തിച്ചുച്ചാട്ടത്തിന് പാതവഴിതെളിക്കുമെന്നും സിപിഐഎംജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
