പനമരം-ചെറുപുഴ പാലം ഡിസംബറോടെ പൂര്‍ത്തീകരിക്കണം: മന്ത്രി ഒ.ആര്‍ കേളു; നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

മാനന്തവാടി: പനമരം-ചെറുപുഴ പാലം ഡിസംബറോടെ പൂര്‍ത്തീകരിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
നബാര്‍ഡ് ധനസഹായമായ 10 കോടി രൂപയാണ് ചെറുപുഴ പാലം നിര്‍മ്മാണത്തിന് വകയിരുത്തിയത്. 44 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഉള്ള പാലത്തില്‍ 7.5 മീറ്റര്‍ ടാറിങ് ഭാഗവും ഇരുവശങ്ങളില്‍ നടപ്പാതയും ഉണ്ടായിരിക്കും.രണ്ട് ചുറ്റുമതില്‍ കിണര്‍ രൂപത്തിലുള്ള അടിത്തറയോട് കൂടിയും മദ്ധ്യത്തില്‍ പിയര്‍ ഓപ്പണ്‍ അടിത്തറയോട് കൂടിയുമാണ് നിര്‍മ്മാണം. സ്ലാബ് പ്രവൃത്തി പൂര്‍ത്തിയായി. ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലും ബീനാച്ചി ഭാഗത്തേക്കും പനമരം ഭാഗത്തേക്കും 100 മീറ്റര്‍ വീതം അപ്രോച്ച് റോഡ് ഉള്‍പ്പെടുത്തി നിര്‍മ്മാണം നടക്കുന്നു. ഇതിനോടൊപ്പം കോണ്‍ക്രീറ്റ് ഭിത്തി, ഗാബ്യോണ്‍ മതില്‍, ഡിആര്‍ (െ്രെഡ റബ്ബിള്‍) സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
പനമരം–ബീനാച്ചി റോഡില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച ചെറുപുഴ പാലം തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന്, പുതിയ പാലം നിര്‍മ്മിക്കാന്‍ മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ആയ ഒ ആര്‍ കേളു സര്‍ക്കാരില്‍ പദ്ധതി തുക അനുവദിക്കുന്നതിന് ഇടപെടലുകള്‍ നടത്തുകയും സര്‍ക്കാര്‍ നബാര്‍ഡ് ധനസഹായം അനുവദിക്കുകയും ചെയ്തതോടെയാണ് പാലം യാഥാര്‍ഥ്യമാകുന്നത്.പാലം തകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ ശക്തമായപ്പോള്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് മീനങ്ങാടി വഴി തിരിച്ചു വിടുകയും ചെയ്തു. പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ പനമരം, നടവയല്‍, കേണിച്ചിറ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.
ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് മുമ്പ് വെള്ളം കയറി മൂടുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിലും, പുതിയ പാലം നിര്‍മ്മാണത്തില്‍ റോഡ് ഉയര്‍ത്തിപ്പണിയുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും.
പനമരംബീനാച്ചി റോഡിന്റെ നിര്‍മ്മാണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളുടെ സമഗ്ര വികസനം ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ സാധ്യമാകും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍