OPEN NEWSER

Saturday 23. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കണ്ണട ഒഴിവാക്കാന്‍ 30 സെക്കന്‍ഡ് ശസ്ത്രക്രിയ; റിലെക്ട സ്‌മൈല്‍ സംവിധാനവുമായി ഐ ഫൗണ്ടേഷന്‍ വടക്കന്‍ കേരളത്തില്‍ ഈ സംവിധാനം ഇതാദ്യം; ഹ്രസ്വദൃഷ്ടി, അസ്റ്റിഗ്മാറ്റിസത്തിനും പരിഹാരം.

  • Keralam
22 Aug 2025

കോ​ഴി​ക്കോ​ട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് വേ​ദ​നാ​ര​ഹി​ത​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​കു​ന്ന​വ​ർ​ക്കും സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ട മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കുമെല്ലാം ഏറെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് റി​ലെ​ക്‌​സ് സ്മൈ​ൽ ശ​സ്ത്ര​ക്രി​യയെന്ന് അദ്ദേഹം പറഞ്ഞു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റി​ലെ​ക്സ് സ്മൈ​ൽ സം​വി​ധാ​നം വ​രു​ന്ന​ത്. ഹ്ര​സ്വ ദൃ​ഷ്ടി, അസ്റ്റിഗ്മാറ്റിസം തു​ട​ങ്ങി​യ നേ​ത്ര ത​ക​രാ​റു​ക​ൾ റി​ലെ​ക്സ് സ്മൈ​ൽ വ​ഴി പ​രി​ഹ​രി​ക്കാം. ഒ​രു ക​ണ്ണി​നു മു​പ്പ​ത് സെ​ക്ക​ൻ​ഡ് മാ​ത്രം സ​മ​യം മ​തി എ​ന്ന​തും പ​ര​മാ​വ​ധി മൂ​ന്നു മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മു​റി​വെ ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്ക് സാ​ധാ​രാ​ണ നി​ല​യി​ലേ​ക്കു മാ​റാ​നാ​കും. കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദി ​ഐ ഫൗ​ണ്ടേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​ശേ​ഷ് . എ​ൻ, ചീ​ഫ് ഒ​പ്ടോ​മെ​ട്രി​സ്റ്റ് രാ​ജീ​വ് പി ​നാ​യ​ർ, ഡോ. ശ്രുതി പി ബാബു, കേ​ര​ള ഹെ​ഡ് ത​മി​ൾ സെ​ൽ​വ​ൻ, സെ​ന്‍റ​ർ മാ​നേ​ജ​ർ സ​ജി​ത്ത് ക​ണ്ണോ​ത്ത് തു​ട​ങ്ങി​യ​വ​ർ ഉദ്ഘാടന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ക​ൺ​സ​ൾ​ട്ടേ​ഷ​നും 2,500 രൂ​പ​യു​ടെ സ്കാ​നി​ങ്ങും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ, ആ​ദ്യ നൂ​റു രോ​ഗി​ക​ൾ​ക്ക് 20,000 രൂ​പ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരിക്കടത്ത് 'നിര്‍ത്തിക്കോണം'; പോലീസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുരുങ്ങി ലഹരി മാഫിയ;വയനാട്ടില്‍ തുടര്‍ച്ചയായ വന്‍ മയക്കുമരുന്ന് വേട്ട; 50 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • കണ്ണട ഒഴിവാക്കാന്‍ 30 സെക്കന്‍ഡ് ശസ്ത്രക്രിയ; റിലെക്ട സ്‌മൈല്‍ സംവിധാനവുമായി ഐ ഫൗണ്ടേഷന്‍ വടക്കന്‍ കേരളത്തില്‍ ഈ സംവിധാനം ഇതാദ്യം; ഹ്രസ്വദൃഷ്ടി, അസ്റ്റിഗ്മാറ്റിസത്തിനും പരിഹാരം.
  • സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം 'സ്മാര്‍ട്ട്' പദ്ധതിയുമായി സാക്ഷരത മിഷന്‍;സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട്ടില്‍; ലക്ഷ്യം തൊഴില്‍ നേടാന്‍ പര്യാപ്തമാക്കല്‍
  • വി.യദു കൃഷ്ണന്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട്
  • എല്‍സ്റ്റണില്‍ മൂന്ന് വീടുകളുടെ കൂടി വാര്‍പ്പ് പൂര്‍ത്തിയായി
  • ഉന്നതിയില്‍ 24 വീടുകള്‍; അവിടേക്കുള്ള വൈദ്യുതി കാറ്റില്‍ നിന്നും സൂര്യനില്‍ നിന്നും; മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബര്‍മതി നഗര്‍
  • വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആരോഗ്യരംഗത്ത് സമഗ്രവികസനം ത്വരിതഗതിയിലാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് പ്രിയങ്ക ഗാന്ധി എം. പി.
  • വയനാട് ജില്ലയില്‍ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; കേരള കര്‍ണാടക എക്‌സൈസ് വകുപ്പ് സംയുക്ത യോഗം നടത്തി.
  • മുത്തങ്ങയില്‍ വീണ്ടും പോലീസിന്റെ ലഹരി മരുന്ന് വേട്ട; കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show