OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക

  • S.Batheri
19 Jul 2025

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു.  മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന ആശയമാണിത്.  ഈ വര്‍ഷം ഫെബ്രുവരി 14 ന് സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.  സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലെ  കംഫര്‍ട്ട് സ്‌റ്റേഷന് സമീപത്താണ് ആര്‍ആര്‍ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുക്ക് ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്ന വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ഏല്‍പ്പിക്കാന്‍ ഒരിടം ഒരുക്കുകയാണ് റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ കേന്ദ്രത്തിലൂടെ. ആവശ്യക്കാര്‍ക്ക് അവരവര്‍ക്ക് ആവശ്യമായ വസ്തുക്കല്‍ തിരഞ്ഞെടുക്കാനുള്ള ഇടമായും  ആര്‍ആര്‍ആര്‍ സെന്റര്‍ മാറുന്നു. 
വസ്തുക്കളുടെ മൂല്യം നഷ്ടപ്പെടാതെ മറ്റൊരാളുടെ ജീവിതത്തില്‍ പ്രയോജനകരമാക്കാന്‍ സഹായിക്കുന്ന ഒരു സാമൂഹിക വേദിയായി മാറുകയാണ് പദ്ധതി. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, ഫാന്‍സി ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പുനരുപയോഗിക്കാന്‍ സാധ്യമാകുന്ന വസ്തുക്കളെല്ലാം സെന്ററില്‍ ശേഖരിക്കും. ആവശ്യക്കാര്‍ക്ക് സെന്ററിലെത്തി  വസ്തുക്കള്‍ കൈപ്പറ്റുകയും ചെയ്യാം. നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ആര്‍.ആര്‍.ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഹരിത കര്‍മ്മ സേനയിലെ അംഗങ്ങളാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഐക്യവും ലക്ഷ്യമാക്കി മാതൃകാപരമായ പദ്ധതിയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ആര്‍ആര്‍ആര്‍ സെന്ററിലൂടെ നടപ്പാക്കുന്നത്.

സ്വച്ഛ് സര്‍വേക്ഷണില്‍ നഗരസഭയ്ക്ക് നേട്ടം

സുസ്ഥിര ശുചിത്വം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ക്യാമ്പെയിനില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് നേട്ടം.  അഖിലേന്ത്യാ തലത്തില്‍ 379ാം സ്ഥാനവും സംസ്ഥാനതലത്തില്‍ 22ാം സ്ഥാനവും കരസ്ഥമാക്കിയാണ്  ബത്തേരി നഗരസഭ നേട്ടം കൈവരിച്ചത്. സ്മാള്‍ സിറ്റി കാറ്റഗറിയില്‍ സംസ്ഥാനത്തെ 54 നഗരസഭയില്‍ നിന്നും 16 ാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. നഗരപരിധിയിലെ മാലിന്യ കൂനകള്‍   പൂര്‍ണമായും ഇല്ലാതാക്കാന്‍ നഗരസഭ കൃത്യമായ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ക്ലീനിങ്  ക്യാമ്പയിനുകള്‍ മനുഷ്യചങ്ങല, ജാഗ്രതാ റാലികള്‍, ഫ്‌ളാഷ് മോബുകള്‍ സംഘടിപ്പിച്ച് പൊതുബോധവത്കരണം,  മാലിന്യസംസ്‌കരണത്തില്‍ അവബോധം സൃഷ്ടിച്ച് ശാസ്ത്രീയ  മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ വാഹന റാലികള്‍, ചിത്രരചനാ മത്സരങ്ങള്‍, ഹരിത കര്‍മസേനാംഗങ്ങള്‍, ശുചിത്വ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍, തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍, നഗരപരിധിയില്‍ഐ ഇ സി ബോര്‍ഡുകള്‍, മതിലുകളില്‍ ശുചിത്വ സന്ദേശങ്ങള്‍,  ചുമര്‍ചിത്രങ്ങള്‍, പുനരുപയോഗ സംസ്‌ക്കാരത്തിന് മാതൃകയായ റെഡ്യൂസ് റീയൂസ് റീ സൈക്കിള്‍ സെന്റര്‍,പൊതു ശൗചാലയങ്ങളിലേക്ക്  ദിശാ ബോര്‍ഡ് സ്ഥാപിക്കല്‍, ഫീഡ്ബാക്ക് സംവിധാനം, ജലാശയങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യം വലിച്ചെറിയുന്നതിന് പിഴ,  ഓവുചാലുകളിലും  വെള്ളച്ചാലുകളിലും ആവശ്യമായ ട്രാഷ് അറസ്റ്ററുകള്‍ സ്ഥാപിച്ച് ഒഴുക്ക് തടയാന്‍ സഹായകമായി. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തികള്‍ നടപ്പാക്കിയാണ് നഗരസഭ സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കിങ്ങില്‍ എത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടക വാവുബലിക്ക് തിരുനെല്ലി ഒരുങ്ങി; ;സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് തടയില്ല
  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show