സി.കെ. നളിനാക്ഷനെ സീനിയര്‍ ജേണലിസ്റ്റ് ഫോറം ആദരിച്ചു

മാനന്തവാടി: വയനാട് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മാനന്തവാടി മുന്‍ ലേഖകനുമായ സി.കെ. നളിനാക്ഷനെ സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള ജില്ലാ കമ്മിറ്റി ആദരിച്ചു. മാധ്യമമേഖലയില്‍ അരപ്പതിറ്റാണ്ടുകാലം വടക്കേ വയനാട്ടില്‍ നിറഞ്ഞുനിന്ന വ്യക്തിയായ സി.കെ. നളിനാക്ഷന്‍. നക്‌സല്‍ വര്‍ഗീസ് കൊലപതാകം ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണെന്നു സീനിയര്‍ ജോണലിസ്റ്റ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. മാധ്യമമേഖലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ സൗകര്യം ഇല്ലാതിരുന്ന, ഫോണ്‍ സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും വിരളമായിരുന്ന കാലത്ത് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തിയ നളിനാക്ഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുള്‍ അസീസ് നളിനാക്ഷനെ പൊന്നാടയണിച്ചു.
സെക്രട്ടറി ടി.വി. രവീന്ദ്രന്‍ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ജോയന്റ് സെക്രട്ടറി പ്രദീപ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍