അഖില വയനാട് സ്‌പോട്‌സ് ക്വിസ് മത്സരം ജൂണ്‍ 28 ശനിയാഴ്ച്ച

മാനന്തവാടി: വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി സംഘടിപ്പിക്കുന്ന പി.സി.കേശവന്‍ മാസ്റ്റര്‍ സ്മാരക ഒന്നാമത് അഖിലവയനാട് സ്‌പോട്‌സ് ക്വിസ് മത്സരം വെളള്ളുണ്ട പബ്ലിക്ക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 28 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു കേശവന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങളാണ് ട്രോഫിയും ക്യാഷ് െ്രെപസും ഏര്‍പ്പെടുത്തിയിരി ക്കുന്നത്. നിബന്ധനകള്‍:അംഗീകൃത ലൈബ്രറി, ക്ലബ്ബുകള്‍ ക്ക് പങ്കെടുക്കാം.
രണ്ട് അംഗങ്ങളുള്ള ടീം. ഒന്ന് , രണ്ട് , മൂന്ന് സ്ഥാനക്കാര്‍ക്ക് 3000,2000, 1000 രൂപയും റോളിംഗ് ട്രോഫിയും പ്രശംസാ പത്രവും നല്‍കും,പ്രായ പരിധിയില്ല,ഒരു സ്ഥാപനത്തില്‍ നിന്നും രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 ടീമുകള്‍ക്ക് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400 431 803 , 9961136748 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
എം. മുരളി മാസ്റ്റര്‍ , എം. മണികണ്ഠന്‍ , വി.കെ. ശ്രീധരന്‍, ജുനൈദ് കൈപാണി , കെ.കെ സുരേഷ് , എന്നിവര്‍ പങ്കെടുത്തു .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍