അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി യോഗ ക്ലാസ് നടത്തി

കല്‍പ്പറ്റ: അന്താരാഷ്ട്ര യോഗ ദിനത്തില്‍ കുടുംബശ്രീ മിഷന്‍, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരാകയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണെന്ന് കളക്ടര്‍ പറഞ്ഞു. യോഗ ഒരു ജീവിതചര്യയായി മാറ്റുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും മാനസിക ആരോഗ്യം വീണ്ടെടുക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. സമീഹ സൈതലവി യോഗ ദിന സന്ദേശം നല്‍കി. യോഗ ഇന്‍സ്ട്രക്ടര്‍ പ്രീത പി പി യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി യോഗ പരിശീലനം നല്‍കി. വയനാട് ജില്ലയില്‍ ഭൂരിഭാഗം ആളുകള്‍ക്കും രക്താതിമര്‍ദ്ദം ഉണ്ടെന്നും യോഗ ശീലമാക്കുന്നതിലൂടെ ഇത് കുറയ്ക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി കെ റെജീന എന്നിവരും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍