എ.കെ.എസ്.ടി.യു വയനാട് ജില്ല നേതൃ പരിശീലന ക്യാമ്പ് നടത്തി

മീനങ്ങാടി : ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) വയനാട് ജില്ല നേതൃ പരിശീലന ക്യാമ്പ് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ക്യാമ്പ് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. 'ആനുകാലിക രാഷ്ട്രീയത്തിലെ ആകുലതകള്‍' എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ് നയിച്ചു. സാമൂഹ്യ പരിഷ്‌കരണത്തില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര വസ്തുതകളെ വിശ്വാസവുമായി ചേര്‍ത്ത് വര്‍ഗീയത വളര്‍ത്തുന്ന സമീപനമാണ് രാജ്ഭവന്‍ അടക്കമുള്ള ഭരണകേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
93vdp7