പെരിക്കല്ലൂരിലെ കര്‍ഷകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗികരിക്കില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ്

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ 80, 33 കവല പ്രദേശങ്ങളിലെ 170 ഓളം കുടുംബങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ്. തലമുറകളായ നികുതിയടച്ചുവരുന്ന ഭൂമിക്ക് ചില മാഫിയകളുടെ സഹായത്തോടെ വക്കീല്‍ നോട്ടീസ് അയച്ച നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഒരു കര്‍ഷകനേയും കുടിയിറക്കാനുള്ള നീക്കം കര്‍ഷക കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ പ്രദേശത്തെ വക്കില്‍ നോട്ടീസ് ലഭിച്ച കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം കര്‍മസമിതി നേതാക്കളായ ഫാ. ജോര്‍ജ് കപ്പുകാലായില്‍, ജോസ് നെല്ലേടം, മനോജ് ഉതുപ്പാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം ബെന്നി, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, കോണ്‍ഗ്രസ് നേതാക്കളായ വര്‍ഗീസ് മുരിയന്‍കാവില്‍, തങ്കച്ചന്‍ കാനാട്ടുമലയില്‍, ജോണ്‍ പോത്തും മുട്ടില്‍ , ഷിനോ തോമസ് കടുപ്പില്‍, ശിവരാമന്‍ പാറക്കുഴി, ജോയി വാഴയില്‍, സുനില്‍ പാലമറ്റം, പി.എന്‍. കുര്യന്‍, ബെന്നി വേങ്ങാശ്ശേരി, ജോസ് നാമറ്റം, ടോമി തേക്കുമല, ജോയി കല്ലേലു മുളത്ത്, അല് കസ് പുന്നലത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
g3k42z
z1534c