പ്രാക്തനഗോത്രങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം സ്‌പെഷ്യല്‍ ഡ്രൈവ് നിയമനം വേഗത്തിലാക്കും:പി.എസ്.സി.ചെര്‍മാന്‍

കല്‍പ്പറ്റ:ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഡ്രൈവ് വഴി നാല് തസ്തികയിലേക്കുള്ള നിയമനം വേഗത്തിലാക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ പറഞ്ഞു.സാധാരണ നിയമന പ്രക്രിയയില്‍ നിന്നും വിഭിന്നമായാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ പി.എസ്.സി പരിശ്രമിക്കുന്നത്. ഇതോടെ വനഗ്രാമങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്ക് എളുപ്പവഴിയാകും. യോഗ്യതയുള്ളവരെ കണ്ടെത്തി അവരില്‍ നിന്നും അപേക്ഷ നേരിട്ട് വാങ്ങി യോഗ്യതയും മറ്റും പരിശോധിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുക. ഇവരില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി കാര്യക്ഷമത പരിശോധിച്ച് നേരിട്ട് നിയമനം നടത്തും.
അടിയ,പണിയ,കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും എക്‌സൈസ്,പോലീസ് വകുപ്പുകളിലേക്കാണ് സ്‌പെഷ്യല്‍ ഡ്രൈവ് മുഖേന നിയമനം നടത്തുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍,സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി നിയമനമുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ജില്ലയില്‍ 52 ഒഴിവുകളും സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയില്‍ 17 ഒഴിവുകളുമാണ് ഇവര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ജില്ലയില്‍ നിന്നും അയ്യായിരത്തിലധികം അപേക്ഷകളാണ് ഇതിനായി ലഭിച്ചത്.പ്രാഥമിക പരിശോധനയില്‍ മൂവായിരത്തോളം അപേക്ഷകള്‍ നിരസിക്കപ്പെട്ടു.ജനുവരി മാസത്തോടെ നിയമനം നല്‍കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് എം.കെ സക്കീര്‍ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സൗഹൃദ കേന്ദ്രങ്ങളാകണം
പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് അക്ഷയകേന്ദ്രങ്ങളേയാണ്. ഈ കേന്ദ്രങ്ങളോരോന്നും അപേക്ഷ സൗഹൃദ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ പറഞ്ഞു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒറ്റ തവണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരോ അപേക്ഷയും ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടംബത്തിന്റെയും ജീവിതവും സ്വപ്നങ്ങളുമാണ്.അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തെറ്റുകള്‍ വരാതെ നോക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബോധിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ അപേക്ഷയാണ് അവസാന രേഖ. അപേക്ഷാന്യൂനതയില്‍ വിട്ടു വീഴ്ച്ച ചെയ്യാന്‍ പി.എസ്.സിക്ക് നിയമപരമായി കഴിയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
ജില്ലയിലെ ട്രൈബല്‍ വിഭാഗത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ തയ്യാറാക്കി സൂക്ഷിക്കണം. യോഗ്യതയുളളവര്‍ ഉണ്ടായിട്ടും ഉയര്‍ന്ന തസ്തികയിലേക്ക് ട്രൈബല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷകര്‍ കുറവായ സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പ്രയോജനപ്പെടും. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ പി.എസ്.സി യുടെ നിര്‍ദ്ദേശങ്ങള്‍ പതിക്കുന്നതിനായി പ്രത്യേകം നോട്ടീസ് ബോര്‍ഡുകള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്ഥാപിക്കണം.
പി.എസ്.സി അംഗം ഇ. രവീന്ദ്രനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ട്രര്‍ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍,ജോയിന്റ് സെക്രട്ടറി എ.രവീന്ദ്രന്‍ നായര്‍,അണ്ടര്‍ സെക്രട്ടറി പി.സതീഷ്, ജില്ലാ പി.എസ്.സ് ഓഫീസര്‍ ലിമന്റ്‌ലി സക്കറിയാസ്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍.സി.ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍