ബാങ്കേഴ്സ് മീറ്റ് നാളെ: മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും

ബത്തേരി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നാളെ (മാര്‍ച്ച് 15) രാവിലെ 10 ന് നടക്കുന്ന ബാങ്കേഴ്സ് മീറ്റ് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സാമ്പത്തിക സാക്ഷരത വര്‍ദ്ധിപ്പിക്കല്‍, സാമ്പത്തിക സേവന വിവരങ്ങള്‍ നല്‍കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ബാങ്കേഴ്സ് മീറ്റിന്റെ ലക്ഷ്യം.ഹോട്ടല്‍ സപ്തയില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന് അധ്യക്ഷനാവും. എം.എല്‍.എ ടി. സിദ്ദീഖ് മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭാധ്യക്ഷന്‍ ടി.കെ രമേശ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര് രമ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍