OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കെതിരെ പോലീസിനൊപ്പമോടാം; ദീര്‍ഘ ദൂര ഓട്ടം നാളെ ബത്തേരിയില്‍

  • S.Batheri
14 Mar 2025

ബത്തേരി: ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെ  വയനാട് ജില്ലാ പോലീസ് നടത്തിവരുന്ന  'സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്' (Say No to Drugs, yes to Fitness) ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് 15 ശനിയാഴ്ച്ച) രാവിലെ  ബത്തേരി നഗരത്തില്‍ ദീര്‍ഘ ദൂര ഓട്ടം നടത്തും. ബത്തേരി പോലീസ് സ്‌റ്റേഷനില്‍ നിന്നാരംഭിച്ച് നഗരത്തിലൂടെയുള്ള ദീര്‍ഘ ദൂര ഓട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം.
'ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..' നമുക്ക് വേണ്ടിയുള്ള മഹാ ദൗത്യത്തില്‍ പങ്കാളിയായി ഒപ്പമോടാന്‍ തയ്യാറുള്ളവര്‍ 15.03.2025 ശനിയാഴ്ച രാവിലെ 06.15 ന് ബത്തേരി സ്‌റ്റേഷനിലേക്ക് എത്തിച്ചേരണം.ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക യോദ്ധാവ്: 9995966666
ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show