കിണറ്റിങ്ങല്‍ ഭാഗത്ത് അജ്ഞാത കല്‍പ്പാട് ; മനുഷ്യ നിര്‍മ്മിതമെന്ന് വനം വകുപ്പ് സ്ഥിരീകരണം

വെള്ളമുണ്ട: കിണറ്റിങ്ങല്‍ ഭാഗത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാട് മനുഷ്യനിര്‍മ്മിതമെന്ന് വനം വകുപ്പ് വ്യക്തമാക്കി. കിണറ്റിങ്ങല്‍ പരിസരത്തെ ഹോട്ടലിനോട് ചേര്‍ന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കടുവയുടെ കാല്പ്പാടിന് സമാനമായ കാല്‍പ്പാട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പാട് മനുഷ്യ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് വ്യാജ വാര്‍ത്തകള്‍ പരത്തുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്കി.എന്നാല്‍ തൊട്ടടുത്തെ മറ്റൊരു വീടിന്റെ പരിസരത്തും കാല്‍പ്പാട് കണ്ടിട്ടുണ്ടെന്നും സിസിടിവിയടക്കം പരിശോധിച്ച് വന്യമൃഗമാണോ അല്ലയോ എന്നുള്ള യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍