ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതായി പരാതി ;വാളാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു

മാനന്തവാടി: മാനന്തവാടി-തവിഞ്ഞാല്‍ വഴി വാളാടേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ ജീപ്പുകാര് മര്‍ദിച്ചു എന്നാരോപിച്ച് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി.ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭഗവാന് ബസ് ഡ്രൈവര്‍ കെ.ആര് പ്രശാന്തിതിനെയാണ് മര്‍ദിച്ചതായി പരാതിയുള്ളത്.ഇദ്ധേഹം സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. പാരലല്‍ സര്‍വീസ് നടത്തുന്ന ജീപ്പു ഡ്രൈവര്‍മാരും ബസ് തൊഴിലാളികളും തമ്മില്‍ ഈ റൂട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ട്. ബസുകള്‍ക്ക് മുന്പില് ജീപ്പുകള്‍ ആളുകളെ കയറ്റി പോകുന്നത് മൂലം ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം വലിയ തോതില്‍ ഉണ്ടാവുകയും സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസുകാരും, എന്നാല്‍ കാലങ്ങളായി സര്‍വ്വീസ് നടത്തുന്ന ടാക്സി ജീപ്പ് സര്‍വ്വീസിനെ ബാധിക്കുന്ന തരത്തിലാണ് സ്വകാര്യ ബസ് സര്‍വ്വീസെന്നും ടാക്സി തൊഴിലാളികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ടാക്സി ഡ്രൈവര്‍മാര്‍ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍