OPEN NEWSER

Wednesday 16. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാജ പോലീസായി വിലസിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് ജില്ലയ്ക്ക് പുറത്തും കേസുകളുള്ള വ്യക്തി

  • Mananthavadi
30 Oct 2017

പോലീസാണെന്ന വ്യാജേനെ ആള്‍മാറാട്ടം നടത്തിയ യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരംപുത്തൂര്‍ വട്ടമ്പലം ചോലയില്‍ മണികണ്ഠന്‍ (32) നെയാണ് അറസ്റ്റ് ചെയ്തത്. തിരുനെല്ലിയിലെ ഒരു വീട്ടില്‍ കോയമ്പത്തൂര്‍ സ്വദേശികളായ ഫെയ്സ്ബുക്ക് സുഹൃത്തുക്കളോടൊപ്പം താമസിച്ചുവരികെയാണ് ഇയാള്‍ പിടിയിലായത്. പോലീസ് യൂണിഫോം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് ഇയാള്‍ പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നത്.തിരുനെല്ലിയിലെ ഒരു വീട്ടില്‍ രണ്ട് ദിവസം മുമ്പ് താമസക്കാനെത്തിയ കോയമ്പത്തൂര്‍ സ്വദേശികളോടൊപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു മണികണ്ഠന്‍. താന്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയ്യാള്‍ കോയമ്പത്തൂര്‍ സ്വദേശികളെ പരിചയപ്പെട്ടത്. തുടര്‍ന്ന് വയനാട്ടിലെത്തിയ അവരോടൊപ്പം താമസിക്കുകയും ചെയ്തു. വീട്ടുടമസ്ഥനോടും ഇയ്യാള്‍ താന്‍ പോലീസാണെന്നാണ് പറഞ്ഞിരുന്നത്.  ഇതിനിടയില്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടുടമ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയ്യാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ കാര്യങ്ങളെല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. 

പാലക്കട് സൗത്ത് പോലീസ് സ്റ്റേഷനിലെ ശ്രീജിത്തെന്ന പോലീസുകാരനാണ് താനെന്നാണ് ഇയ്യാള്‍ പരിചയപ്പെട്ടവരോടെല്ലാം പറഞ്ഞുവന്നിരുന്നത്. ഈ ശ്രീജിത്തെന്ന് പോലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ പ്രസ്തുത സ്റ്റേഷനില്‍ സേവനമനുഷ്ടിച്ചതിന് ശേഷം മറ്റൊരു സ്റ്റേഷനില്‍ ജോലിനോക്കി വരികയാണ്. മറ്റുള്ളവര്‍ക്ക്  വിശ്വാസം വരുത്തുന്നതിനായി മുന്‍പ് എപ്പഴോ അഭിനയാള്‍ പ്രസ്തുത ചിത്രംവെച്ചാണ് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി ഒരാളില്‍ നിന്നും 5000 രൂപ തട്ടിച്ച കേസില്‍ ഇയ്യാള്‍ക്കെതിരെ ന്യൂമാഹി പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. കൂടാതെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ആദ്യമുണ്ടായിരുന്ന ശ്രീജിത്തെന്ന പോലീസുകാരന്റെ പേരില്‍ ഇയ്യാള്‍ പല കാര്യങ്ങളും സാധിപ്പിച്ചതിനെ തുടര്‍ന്ന് പ്രസ്തുത പോലീസ് സ്റ്റേഷനിലും ഇയ്യാള്‍ക്കെതിരെ പരാതികളുണ്ടായിരുന്നു.തിരുനെല്ലി പോലീസ് എസ്ഐ അബ്ദുള്ള, എഎസ്ഐ റോയി തുടങ്ങിയവരാണ് പ്രതിയെ അറ്സ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത മണികണ്ഠനെ ഇന്ന് വൈകുന്നേരത്തോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
  • തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
  • ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
  • പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി
  • 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
  • ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ വിദേശമദ്യ ശേഖരം; 67.5 ലിറ്ററോളം മദ്യവും, വൈനും കണ്ടെത്തി;ജാമ്യമില്ലാ വകുപ്പ് ചുമത്തും
  • വയനാട് ജില്ലയുടെ സമഗ്ര വികസനം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: ജില്ലാ കളക്ടര്‍ വി ചെല്‍സസിനി
  • വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
  • 'എങ്കെയൊളിന്താലും വിടമാട്ടെ' തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്; പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയി
  • പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show