OPEN NEWSER

Saturday 08. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കപട മൃഗസ്നേഹികള്‍ക്ക് മാതൃകയാക്കാന്‍..!കാല്‍മുറിഞ്ഞ നിലയില്‍ ദുരിതമനുഭവിച്ചതെരുവുനായയെ 30 കിലോമീറ്ററകലെയുള്ളമൃഗാശുപത്രിയിലെത്തിച്ച് ചികിത്സിപ്പിച്ച് മീനങ്ങാടി സ്വദേശി പ്രകാശും കൂട്ടരും സമൂഹത്തിന് മാത

  • S.Batheri
19 Oct 2017

മീനങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പ്രാസ്‌കോ സര്‍വീസ് സ്റ്റേഷന്‍ നടത്തുന്ന  പ്രകാശിന് ഇന്ന് ഏറെ സംതൃപ്തിയുള്ള ദിവസമാണ്. പ്രകാശിന്റെ സ്ഥാപനം സ്ഥിതിചെയ്യുന്ന മീനങ്ങാടിയിലും പരിസരത്തും ഒരുമാസത്തോളം നാട്ടുകാരുടെ മുമ്പിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു തെരുവുനായക്ക് തീരാവേദനയില്‍ നിന്നും മുക്തി നല്‍കിയിരിക്കുകയാണ് പ്രകാശും സുഹൃത്തുക്കളും.

 ഒരു കാല്‍ എങ്ങനെയോ മുറിഞ്ഞുപോകുകയും മുറിവ് പഴുത്ത് വൃണമാകുകയും ചെയ്ത നിലയില്‍ ദുരിതത്തിലായിരുന്നു നായയുടെ അവസ്ഥ. ഇതിനെ കാണുന്നവരില്‍ ചിലര്‍ സഹതപിക്കുകയും ചിലര്‍ ആട്ടി ഓടിക്കുകയുമാണ് ഇന്നുവരെ ചെയ്തുപോന്നത്. എന്നാല്‍ പ്രകാശിലെ മൃഗസ്നേഹി മറിച്ചാണ് ചിന്തിച്ചത്. ഭൂമിയുടെ അവകാശികളിലൊരാളായ ആ തെരുവുനായയയുടെ ദുരിതം കണ്ട് സഹിക്കാതെ പ്രകാശ് തന്റെ കൂട്ടുകാരായ അനുരാഗിന്റേയും, ശ്രീവത്സന്‍ എന്‍ വാര്യരുടെയും സഹായത്തോടെ നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സിപ്പിക്കുകയായിരുന്നു.

ഒരു തെരുവ് നായയുടെ ചികിത്സാര്‍ത്ഥം പ്രകാശ് 30 കിലോമീറ്റര്‍ അകലെ വൈത്തിരിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് നായയെയും കൊണ്ടുപോയി എന്നതാണ് ആ മൃഗസ്നേഹിയുടെ മനസ്സിന്റെ വിശാലത പ്രകടമാക്കുന്നത്. പ്രകാശിനോടൊപ്പംതന്നെ കൂട്ടുകാരും ഈ സത്പ്രവൃത്തിയില്‍ പങ്കാളികളായി. മൃഗാശുപത്രിയിലെത്തിച്ച നായയെ ഡോ.അനീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും മുറിവ് വൃത്തിയാക്കി തുന്നിക്കെട്ടുകയും ചെയ്തു. തുടര്‍ന്ന് പിഎഫ്എ (പ്യൂപ്പിള്‍ ഫോര്‍ ആനിമല്‍സ്) യുടെ സംരക്ഷണത്തിലേക്ക് വിട്ട് നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് നായയെ പിടികൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രകാശ് ഓപ്പണ്‍ ന്യാസറോട് പറഞ്ഞു.മനുഷ്യര്‍ അന്യോന്യം പ്രകടപ്പിക്കാത്ത കരുണയും ദയയും ഒരു തെരുവുനായയോട് കാണിച്ച പ്രകാശെന്ന മൃഗസ്നേഹിയും അദ്ധേഹത്തിന്റെ സുഹൃത്തുക്കളും എന്തുകൊണ്ടും കപട മൃഗസ്നേഹികള്‍ക്ക് മുന്നില്‍ ഒരുത്തുമ മാതൃകയായി മാറുകയാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
  • അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
  • കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
  • റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവം: അപകടകരമായി ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; ഇയാളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
  • വയനാട് ജില്ലാ വികസന സെമിനാര്‍ നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show