കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണം - കെ പി സി സി സംസ്ക്കാര സാഹിതി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണമെന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വിവിധ മേഖലയിലുള്ള കലാകാരന്മാരുടെ വളര്‍ച്ചക്ക് ഇത് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 31 ന് ഇന്ത്യയുടെ ഇന്ദിര എന്ന പേരില്‍ മുട്ടിലില്‍ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷം വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി എം.ജി ബിജു ജിതേഷ് ,സുന്ദര്‍രാജ് എടപ്പെട്ടി, സലീം താഴത്തൂര്‍, പ്രസന്ന രാമകൃഷ്ണന്, എബ്രഹാം കെ മാത്യു, ബിനുമാങ്കൂട്ടത്തില് ,കെ പത്മനാഭന് ,പ്രഭാകരന് സി.എസ്, വയനാട് സക്കറിയാസ്,ഷേര്‍ളി ജോസ്, ജിന്‍സ് ഫാന്റസി, കെ സി കെ തങ്ങള്‍, ബെന്നി വട്ടപ്പറമ്പില്‍ ,ആശിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍