വാതക ശ്മശാനം ഉദ്ഘാടനം ഒക്ടോബര്‍ 12 ന്; നഗരസഭ പരിധിയിലുള്ളവര്‍ക്ക് സൗജന്യം.

മാനന്തവാടി: മാനന്തവാടി നഗരസഭ ആധുനിക രീതിയില്‍ നിര്‍മ്മിച്ച വാതക ശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം) ഒക്ടോബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ പരിധിയിലുള്ളവര്‍ക്ക് ഈ സംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെമെന്ന് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.മുനിസിപ്പാലിറ്റിക്ക് പുറത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തില്‍ എത്തിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിന് നാലായിരം രൂപ ഈടാക്കും.
ഒരു കോടിയോളം രൂപ ചിലവില്‍ നിര്‍മ്മിച്ച വാതക ശ്മശാനം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പട്ടികജാതി പട്ടിക വര്‍ഗ്ഗ മന്ത്രി ഒ.ആര്‍. കേളു ഉല്‍ഘാടനം ചെയ്യും.മരണപ്പെട്ടവരുടെ ഭൗതീക ശരീരം എല്ലാ കര്‍മ്മങ്ങളും നടത്തി ആചാര അനുഷ്ഠാനങ്ങളോടെ സംസ്‌ക്കരിക്കുന്നതിന് ഫലപ്രദമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ സി.കെ. രത്‌നവല്ലിവൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്,
റ്റിജി ജോണ്‍സണ്‍, ഷിബു കെ ജോര്‍ജ്,അരുണ്‍ കുമാര്‍ ബി.ഡി. വി.യു. ജോയി എന്നിവര്‍ സംബന്ധിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍