വയനാട്ടില്‍ പുതുചരിതം! കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു. 80 വയസ് കഴിഞ്ഞ ആദിവാസി വയോധികനാണ് ഇന്ന് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി.പിയുടെ ഏകോപനത്തില്‍ ഡോ. പ്രജീഷ് ജോണ്‍, ഡോ. ശ്രീജിത്ത് എ.ജി, ഡോ. നയിം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ആരോഗ്യ മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ നിലവില്‍ കാര്‍ഡിയാക് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നേതൃത്വത്തില്‍ 3 ഡോക്ടര്‍മാരുടെ സേവനം ഇവിടം ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളിതുവരെ ജില്ലയില്‍ സ്വകാര്യ മേഖലയില്‍ മാത്രമായിരുന്നു കാര്‍ഡിയാക് വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. വയനാട്ടുകാരുടെ ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷമാണ് കാത്ത് ലാബില്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയ ആരംഭിച്ചത്.
സീനിയര്‍ നെഴ്‌സിംഗ് ഓഫീസര്‍
ബീന അബ്രഹാം, നെഴ്‌സിംഗ് ഓഫീസര്‍മാരായ ശ്രുവിത്ത് ,അശ്വിന്‍ പി.എസ്, ആര്യ രാജു, കാത്ത് ലാബ് ടെക്‌നീഷ്യന്‍ വിഷ്ണുപ്രസാദ്, എക്കോ ടെക്നീഷ്യന്‍മാരായ
കെ ചൈത്ര, അശ്വിനി എന്നീ നഴ്സിംഗ് അസിസ്റ്റന്റുമാരായ
മിനിജ, ദീപ്തി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളിയായി.
വയനാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കാത്ത് ലാബ് സജ്ജീകരിക്കാനായി
8.5 കോടി രൂപ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും , എം എല്‍ എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 2.67 കോടി രൂപയും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍