ദുരിതബാധിതര്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നത് വരെ കോണ്‍ഗ്രസ് കൂടെയുണ്ടാകും: വി.ഡി സതീശന്‍
മേപ്പാടി: ഉരുള്‍ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തെരച്ചില്‍ നടന്ന ഇന്ന് ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന ദുരന്തമേഖലകളിലെല്ലാം പ്രതിപക്ഷനേതാവ് നേതാക്കള്‍ക്കൊപ്പമെത്തി. ഉമ തോമസ് എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിന്ദു കൃഷ്ണ, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ജമീല ആലിപ്പറ്റ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. രാവിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമിതിയുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. മുണ്ടക്കൈ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവര്‍ക്ക് താമസസൗകര്യവും ഉപജീവനമാര്‍ഗവും പൂര്‍ണമായി ലഭിക്കുന്നത് വരെ കോണ്‍ഗ്രസ് അവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും, ഭാഗികമായും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടും, വീട്ടുപകരണങ്ങളും, മറ്റ് സാഹചര്യങ്ങളും ഒരുക്കുന്നതിന് കോണ്‍ഗ്രസ് മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തി നല്‍കണം. ഇല്ലെങ്കില്‍ പാര്‍ട്ടി സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. എം എല്‍ എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി പി ആലി, എന്‍ കെ വര്‍ ഗീസ്, ടി ജെ ഐസക്ക്, വി എ മജീദ്, ഒ വി അപ്പച്ചന്‍, എം ജി ബിജു, ബിനു തോമസ്, ഗൗതം ഗോകുല്‍ദാസ്, ജിനി തോമസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
5qqeu8