ഉരുള്‍പൊട്ടല്‍ ദുരന്തം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടി കളക്ടര്‍മാരെ നിയമിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തെ സഹായിക്കുന്നതിനായി നാല്‌ഡെപ്യൂട്ടി കളക്ടര്‍മാരെ വിന്യസിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഡോ.അരുണ്‍.ജെ.ഒ, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍), ഇടുക്കി, ബിജു.സി, എ.ഡി.എം, പാലക്കാട്, കെ അജീഷ് ,എ ഡി എം, കോഴിക്കോട്, പി.എന്‍.പുരുഷോത്തമന്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), കോഴിക്കോട് എന്നിവരെയാണ് നിയമിച്ചത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരുടെ സേവനം ഉടന്‍ പ്രാബല്യത്തില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍