മാനന്തവാടിയില്‍ പിടികൂടിയത് 2 കോടിയുടെ ഹെറോയിന്‍..!

ഉത്തര്‍പ്രദേശ് സ്വദേശിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍; പിടികൂടിയത് ഒരു കിലോ ഹെറോയിന്‍; മാനന്തവാടിയിലേത് സംസ്ഥാനത്ത്തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്ന്
ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ് സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍ (56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട് അശോകന്‍ (45), കാസര്‍ഗോഡ് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍ (47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട് ഷൈജു (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടിയിലെ എരുമത്തെരുവ് ലോഡ്ജ് കേന്ദ്രീകരിച്ച് വയനാട് ജില്ലാ പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന ലഹരിവില്‍പന ഇടനിലക്കാരനും, സംസ്ഥാനത്ത് ലഹരിവില്‍പ്പനയുടെ കണ്ണികളായ നാലംഗ സംഘവും. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ബി കൃഷ്ണ ഐപിഎസ് ന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്.പിസെപ്ഷല്‍ സ്‌ക്വാഡ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ്, മാനന്തവാടി ഡിവൈഎസ്പി ദേവസ്യ, സിഐ പികെ മണി, എസ്‌ഐ മഹേഷ്, അഡി എസ്‌ഐ അബ്ദുള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ മാനന്തവാടി കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം എരുമത്തെരുവിലെ ലോഡ്ജിന് സമീപം കെണിയൊരുക്കുകയും തന്ത്രപരമായി പ്രതികളെ വീഴ്ത്തുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :
ഉത്തര്‍പ്രദേശുകാരനായ അജയ്‌സിങ് ബരാഗപൂരില്‍ നിന്നും സംഘടിപ്പിച്ചതാണ് ഹെറോയിന്‍. തുടര്‍ന്ന് മധുസൂദനന്‍,ഷൈജു,അശോകന്‍,ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമരുന്ന് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അശോകന്റെ സുഹൃത്തുക്കളായ റഫീക്ക്, ബിജുലാല്‍ എന്നിവര്‍ക്ക് ഹെറോയിന്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ സംഘം മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ രണ്ടുകോടിയോളം വിലമതിക്കുന്ന ഒരു കിലോഗ്രാം ഹെറോയിനാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഡീല്‍ നടക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും സംഘാംഗങ്ങളെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അജയ് സിങ് ( 42), മാസൂം നഗര്‍, മഥുര, ഉത്തര്‍പ്രദേശ്, മധുസൂദനന്‍ (56), പീടികത്താഴ വീട്,മാത്തില്‍, പി. ഒ പയ്യന്നൂര്‍, കണ്ണൂര്‍ , അശോകന്‍, (45) കുന്നുമ്മല്‍ വീട്, മാണിക്കോത്ത്. ബേക്കല്‍ റോഡ്, കാഞ്ഞങ്ങാട്, ബാലകൃഷ്ണന്‍ (47), പനയന്‍തട്ട വീട്, കനിയന്‍തോല്‍, ചീമേനി, കാസര്‍ഗോഡ് ജില്ല. ഷൈജു (37), ഉപരിക്കല്‍ വീട്, പാടിച്ചാല്‍, ചെറുപുഴ, കണ്ണൂര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍.60 എം.8124 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഹെറോയിന്‍ വാങ്ങാനെത്തുമെന്ന് സൂചനയുണ്ടായിരുന്ന റഫീക്ക്, ബിജുലാല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെയും മറ്റ് കണ്ണികളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നു്ും പോലീസ് വ്യക്തമാക്കി. കൂടാതെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചും ഒരു സ്ഘത്തെ അന്വേഷണത്തിനായി അയക്കും. ഇത്രയും അളവിലുള്ള ഹെറോയിന്‍ യഥാര്‍ത്ഥത്തില്‍ എവിടെയനിന്നുമാണ് ലഭിച്ചതെന്ന് കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നരേത്തോടെ പോലീസ് സംഘത്തെ പിടികൂടിയെങ്കിലും നടപടി ക്രമങ്ങള്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് പൂര്‍ത്തിയായത്. ലഹരി മരുന്ന് ആദ്യം ബ്രൗണ്‍ഷുഗറാണെന്ന് സംശയമുയര്‍ന്നെങ്കിലും പിന്നീട് നടത്തിയ വിശമായ പരിശോധനയില്‍ ഹെറോയിനാണെന്ന് വ്യക്തമാകുകയായിരുന്നു. പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍