തലശ്ശേരി തസ്‌കരവീരന്‍ മാനന്തവാടിയില്‍ പിടിയില്‍..! 150 കേസ്സുകളിലെ പ്രതിയാണ് മോഷണശ്രമത്തിനിടെ മാനന്തവാടി പോലീസിന്റെ പിടിയിലായത്

നൂറ്റി അന്‍പതോളം വ്യത്യസ്ത മോഷണ കേസ്സുകളില്‍ വിവിധ കാലയളവുകളിലായി 30 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും മോഷണം നടത്താനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പോലീസ് പിടിയില്‍. തലശ്ശേരി തിരുവങ്ങാട് അണിയാംകൊല്ലം സിദ്ധിഖ് (49) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്തെ ലോഡ്ജില്‍ മുറിയെടുത്ത ഇയാള്‍ മോഷണം നടത്താനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസിന്റെ വലയില്‍ ആവുകയായിരുന്നു.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂടുതല്‍ ചോദ്യം ചെയ്യുകയും മോഷണത്തിന് 17 പോലീസ് സ്റ്റേഷനുകളില്‍ കേസ്സ് നിലവിലുള്ള ആളാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്.ഒരു മാസം മുമ്പ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ അയിലമൂലയിലെ ഒരു വീട്ടില്‍ നിന്നും മുപ്പതിനായിരം രൂപ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാരക്കാമല സമീപ പ്രദേശത്തുനിന്നും വിവാഹം കഴിച്ചെങ്കിലും ഇയ്യാളുടെ ഭാര്യ ഉപേക്ഷിച്ചുപോകുകയായിരുന്നു. പതിനാലാം വയസ്സിലാണ് സിദ്ധിഖ് മോഷണം തുടങ്ങിയത്. പിടിയിലായാല്‍ ജാമ്യത്തിലിറങ്ങാതെ ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയാണ് രീതി. ജയിലില്‍ വച്ച് പത്രങ്ങളില്‍ വരുന്ന വിവിധ വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്ന പരസ്യങ്ങളിലെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി എടുത്ത് ജയില്‍ ഫോണില്‍ വിളിച്ച് പരിചയം സ്ഥാപിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇവരുടെ സ്ഥലത്തെത്തി മോഷണം നടത്തുകയാണ് രീതി. മാതാപിതാക്കള്‍ നേരത്തെ മരിച്ച ഇയാളുടെ സഹോദരങ്ങള്‍ ഗള്‍ഫിലാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മാനന്തവാടി എസ്ഐ മഹേഷ് , അഡിഷണല്‍ എസ്ഐ അബ്ദുള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍