OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

  • S.Batheri
18 May 2024

ബത്തേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ ചെന്ന് പിടികൂടി വയനാട് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനുസാബു (24)വിനെയാണ് ബത്തേരി പോലീസ് പനാജിയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ബത്തേരി സ്റ്റേഷനില്‍ മൂന്ന് ചീറ്റിങ്ങ് കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് വയനാട്ടില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി കാപ്പ നിയമ പ്രകാരം ഏപ്രില്‍ 19ന് നാടുകടത്തിയിരുന്നു. കൂടാതെ രണ്ട് ചെക്ക് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫെബ്രുവരിയില്‍ ബത്തേരി ടൗണിലെ ഒരു സ്ഥാപനത്തില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ വില വരുന്ന സാമഗ്രികള്‍ വാടകക്കെടുത്ത് തിരികെ നല്‍കാതെ മുങ്ങിയ കേസിലാണ് സനു ജാമ്യത്തിലിറങ്ങി മുങ്ങിയത്. ക്യാമറകളും ലെന്‍സും ബാറ്ററിയും മറ്റു അനുബന്ധ ഉപകരണങ്ങളുമാണ് ഷൂട്ടിങ്ങ് ആവശ്യത്തിനെന്ന പേരില്‍ ഇയാള്‍ വാടകക്ക് കൊണ്ടുപോയത്. ഫെബ്രുവരിയില്‍ തന്നെ ബത്തേരിയിലെ ഒരു റസിഡന്‍സിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നല്‍കി മുറിയെടുത്ത് പണം നല്‍കാതെ കടന്നു കളഞ്ഞ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഫെബ്രുവരി എട്ടാം തീയനിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

ബത്തേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ ചെന്ന് പിടികൂടി വയനാട് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനുസാബു (24)വിനെയാണ് ബത്തേരി പോലീസ് പനാജിയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ബത്തേരി സ്റ്റേഷനില്‍ മൂന്ന് ചീറ്റിങ്ങ് കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് വയനാട്ടില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി കാപ്പ നിയമ പ്രകാരം ഏപ്രില്‍ 19ന് നാടുകടത്തിയിരുന്നു. കൂടാതെ രണ്ട് ചെക്ക് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫെബ്രുവരിയില്‍ ബത്തേരി ടൗണിലെ ഒരു സ്ഥാപനത്തില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ വില വരുന്ന സാമഗ്രികള്‍ വാടകക്കെടുത്ത് തിരികെ നല്‍കാതെ മുങ്ങിയ കേസിലാണ് സനു ജാമ്യത്തിലിറങ്ങി മുങ്ങിയത്. ക്യാമറകളും ലെന്‍സും ബാറ്ററിയും മറ്റു അനുബന്ധ ഉപകരണങ്ങളുമാണ് ഷൂട്ടിങ്ങ് ആവശ്യത്തിനെന്ന പേരില്‍ ഇയാള്‍ വാടകക്ക് കൊണ്ടുപോയത്. ഫെബ്രുവരിയില്‍ തന്നെ ബത്തേരിയിലെ ഒരു റസിഡന്‍സിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നല്‍കി മുറിയെടുത്ത് പണം നല്‍കാതെ കടന്നു കളഞ്ഞ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഫെബ്രുവരി എട്ടാം തീയതി മുതല്‍ 11-ാം തീയതി വരെയാണ് റസിഡന്‍സിയില്‍ മുറിയെടുത്തു താമസിച്ച് വാടകയിനത്തിലും ഭക്ഷണയിനത്തിലും നല്‍കാനുള്ള 3656 രൂപ നല്‍കാതെ മുങ്ങിയത്്.

ചീരാല്‍ സ്വദേശിയുടെ മകന് അംഗീകൃത നേഴ്സിങ്ങ് കോളജില്‍ അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 2.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ബംഗളൂരുവില്‍ നേഴ്സിങ് കോളജില്‍ അഡ്മിഷന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 മെയ് മുതല്‍ ഒക്ടോബര്‍ വരെ പല തവണകളിലായാണ് ഇയാള്‍ പണം വാങ്ങിയത്. ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നിര്‍േദശപ്രകാരം എസ്.ഐ സി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ലബ്നാസ്, സി.പി.ഒ അജിത്ത്, നിയാദ് എന്നിവരാണ് സനുവിനെ ഗോവയില്‍ നിന്ന് പിടികൂടിയത്
Y

തി മുതല്‍ 11-ാം തീയതി വരെയാണ് റസിഡന്‍സിയില്‍ മുറിയെടുത്തു താമസിച്ച് വാടകയിനത്തിലും ഭക്ഷണയിനത്തിലും നല്‍കാനുള്ള 3656 രൂപ നല്‍കാതെ മുങ്ങിയത്്.

ചീരാല്‍ സ്വദേശിയുടെ മകന് അംഗീകൃത നേഴ്സിങ്ങ് കോളജില്‍ അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 2.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ബംഗളൂരുവില്‍ നേഴ്സിങ് കോളജില്‍ അഡ്മിഷന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 മെയ് മുതല്‍ ഒക്ടോബര്‍ വരെ പല തവണകളിലായാണ് ഇയാള്‍ പണം വാങ്ങിയത്. ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നിര്‍േദശപ്രകാരം എസ്.ഐ സി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ലബ്നാസ്, സി.പി.ഒ അജിത്ത്, നിയാദ് എന്നിവരാണ് സനുവിനെ ഗോവയില്‍ നിന്ന് പിടികൂടിയത്
Y

advt_31.jpg
SAPACVACENT4.jpg

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show