OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ ചൂട് ഉയരും

  • Keralam
02 Apr 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാള്‍ 2 മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം മധ്യ-വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു.

തീരമേഖലയില്‍ ഇന്നും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് 1.16 മീറ്റര്‍ വരെ ഉയരത്തില്‍ വേഗമേറിയ തിരകള്‍ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

അതിനിടെ ഇന്ന് രാവിലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. എന്നാല്‍ അപകടത്തില്‍ പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളും നീന്തി കയറി രക്ഷപ്പെട്ടു. ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show