അഖില വയനാട് ഐ.ടി.ഇ. ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.
പുല്‍പ്പള്ളി: പുല്‍പ്പള്ളി സി.കെ. രാഘവന്‍ മെമ്മോറിയല്‍ ഐ.ടി.ഇ യുടെ ആഭിമുഖ്യത്തില്‍ അഖില വയനാട് ഐ.ടി.ഇ. ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. വയനാട് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം .വി പളനി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏഴ് ഐടിഇകളിലെ കായിക താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ പുല്‍പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ഐടിഇ ചാമ്പ്യന്‍ഷിപ്പും കണിയാരം സെന്റ് ജോസഫ് ഐടിഇ റണ്ണേഴ്‌സപ്പ് ട്രോഫിയും കരസ്ഥമാക്കി. വിജയികള്‍ക്ക് സി. കെ. ആര്‍. എം ട്രസ്റ്റ് ചെയര്‍മാന്‍ കെ. ആര്‍. ജയറാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി കെ ആര്‍ എം ഐ ടി. ഇ. പ്രിന്‍സിപ്പല്‍ ഷൈന്‍ പി. ദേവസ്യ അധ്യക്ഷത വഹിച്ചു. ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ഷിബു കായികാധ്യാപകന്‍ എ.അനസ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ദിവാകരന്‍ കൂടത്തില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍