ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
തൊണ്ടര്‍നാട്: ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ മധ്യവയസ്‌ക്കനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈല്‍ പാക്ക് വീട്ടില്‍ സി. ഉസ്മാന്‍ (49) നെയാണ് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ വെച്ച് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. 2019 ഏപ്രില്‍ മാസം അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജാമ്യമെടുത്ത ശേഷം ഇയാള്‍ കോടതി നടപടികള്‍ക്ക് ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തൊണ്ടര്‍നാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്.എസ് ബൈജു വിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പി.സൂരജ്, സിവില്‍ പോലീസ് ഓഫീസര്‍ ഇ.കെ ജാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍