ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മേളയും കുടുംബ സംഗമവും നടത്തി

പുല്‍പ്പള്ളി: കേരള സര്‍ക്കാരിന്റേയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മേളയും കുടുംബ സംഗമവും 'ബട്ടര്‍ഫ്ലൈ 2023' പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശോഭന സുകു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ബെന്നി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോളി നരിതൂക്കില്‍, എം.ടി. കരുണാകരന്‍, ശ്രീദേവി മുല്ലക്കല്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോഷി ചാരുവേലില്‍, മണി പാമ്പനാല്‍, ബാബു കണ്ടത്തിന്‍കര, സുമ ബിനീഷ്, സിസ്റ്റര്‍ ആന്‍സീന തുടങ്ങിയവര്‍ സംസാരിച്ചു. കലാമേളയോടനുബന്ധിച്ച് പുല്പള്ളി ടൗണില്‍ ഘോഷയാത്ര നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍